ദമ്മാം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ കോഎജുക്കേഷന്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

0

ദമ്മാം: ദമ്മാം ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ കോഎജുക്കേഷന്‍ സമ്പ്രദായം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പുതിയ അധ്യാന വര്‍ഷത്തില്‍ ഏഴ് മുതല്‍ മുകളിലോട്ടുള്ള ക്ലാസുകള്‍ കോ എജുക്കേഷന്‍ സമ്പ്രദായത്തിന് കീഴില്‍ കൊണ്ട് വരാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്. സ്‌കൂളുകളില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ധൃതിപ്പെട്ട് കോ എജുക്കേഷന്‍ നടപ്പിലാക്കുന്നതിനെതിരെ രക്ഷിതാക്കള്‍ രംഗത്ത് വന്നിരുന്നു.

ഏഴ് മുതല്‍ മുകളിലോട്ടുള്ള ക്ലാസുകളില്‍ കോ എജുക്കേഷന്‍ നടപ്പിലാക്കുന്നത് താല്‍ക്കാലികമായി റദ്ദാക്കിയതായി ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ മുഖേന രക്ഷിതാക്കളെ അറിയിച്ചു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ തുടര്‍ന്നാണ് തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുന്നതെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു

You might also like