അബൂദബി ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി

0

അബൂദബി: അബൂദബി ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതി. അബൂദബി ടൂറിസം സ്ട്രാറ്റജി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത ആറു വർഷം മുന്നിൽ കണ്ടാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

പ്രത്യക്ഷവും പരോക്ഷവുമായി 1,78,000 തൊഴിലവസരങ്ങളാണ് ഒരുക്കുക. ഇതാണ് അബൂദബി ടൂറിസം സ്ട്രാറ്റജി 2030. അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനാണ് ‘അബൂദബി ടൂറിസം നയം 2030’ പ്രഖ്യാപിച്ചത്. പ്രതിവർഷ സന്ദർശകരുടെ എണ്ണം 39.3 കോടി ഉയർത്തുക, 178,0000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, 2030ഓടെ എണ്ണയിതര വരുമാന മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് 9000 കോടി ദിർഹമിൻറെ സംഭാവന ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ് സ്ട്രാറ്റജി മുന്നിൽ കാണുന്നത്

പോയവർഷം 2.4 കോടി ലക്ഷം സന്ദർശകരാണ് അബൂദബിയിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിൻറെ വർധന.അബൂദബിയുടെ ജി.ഡി.പിയിലേക്ക് കഴിഞ്ഞ വർഷം 4900 കോടി ദിർഹം ടൂറിസം മേഖല നൽകി. 2022നെ അപേക്ഷിച്ച് 22 ശതമാനത്തിലേറെ വർധനയാണ് ഇക്കാര്യത്തിലുണ്ടായത്.

You might also like