സിവിൽ സർവീസ് പരീക്ഷയിൽ പെന്തെക്കൊസ്‌ത്‌ വിശ്വാസി ബെൻജോ പി. ജോസിന് ദേശീയ തലത്തിൽ 59 -ാം റാങ്ക്

0

അടൂർ: സിവിൽ സർവീസ് പരീക്ഷയിൽ പെന്തെക്കൊസ്‌ത്‌ വിശ്വാസി ബെൻജോ പി. ജോസിന് ദേശീയ തലത്തിൽ 59 -ാം റാങ്ക്. അടൂർ ദി പെന്തെക്കൊസ്ത് മിഷൻ സണ്ടേസ്ക്കൂൾ ഹെഡ് മാസ്റ്ററും സംസ്ഥാന കൃഷി വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റുമായ അടൂർ പുളിയുള്ളതറയിൽ ജോസ് ഫിലിപ്പിന്റെയും സ്റ്റേറ്റ് ബാങ്ക് മാനേജർ ബെറ്റിയുടെയും മൂത്ത മകനാണ് ബെൻജോ.
അടൂർ സെൻട്രൽ സ്ക്‌കൂളിൽ നിന്നും പ്ലസ്‌ടുവിൽ ഫുൾ A+ ഉം ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബി.എസ്.സി മാത്റ്റ്സിൽ ഉന്നത ബിരുദവും കരസ്ഥമാക്കിയ ബെൻജോ സിവിൽ സർവീസ് പഠനത്തിനിടയിൽ തിരുവനന്തപുരത്തെ ലീഡ്‌സ് ഐ.എ.എസ് അക്കാഡമിയിൽ അധ്യാപകനായിരുന്നു.
കഴിഞ്ഞ വർഷം നടന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF) അസി. കമാൻഡന്റ് പരീക്ഷയിൽ ബെൻജോ അഖിലേന്ത്യാ തലത്തിൽ 58-ാമത്തെ റാങ്കും കേരളത്തിൽ നിന്ന്ഒന്നാം സ്ഥാനവും നേരത്തെ കരസ്ഥമാക്കിയിരുന്നു.

You might also like