യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു

0

ദുബൈ: യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. എം.ബി.ഇസഡ്-സാറ്റ് ഈ വർഷം ഒക്ടോബറിൽ വിക്ഷേപിക്കാൻ യു.എ.ഇ ബഹിരാകാശകേന്ദ്രം പ്രസിഡന്റ് കൂടിയായ ദുബൈ കിരീടാവകാശി അനുമതി നൽകി. പൂർണമായും ഇമറാത്തി സാങ്കേതിക വിദഗ്ധർ രൂപകൽപന ചെയ്ത ഉപഗ്രഹമാണ് എം.ബി.ഇസഡ്-സാറ്റ്

മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെത്തിയാണ് ദുബൈ കിരീടാവകാശിയും ബഹിരാകാശ കേന്ദ്രം പ്രസിഡന്റുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം വിക്ഷേപണത്തിന് അനുമതി നൽകിയത്. ഉപഗ്രഹത്തിന്റെ ലോഗോ പതിച്ച ഫലകത്തിൽ അദ്ദേഹം ഒപ്പുവെച്ചു. ഈവർഷം ഒക്ടോബറിൽ സ്‌പേസ് എക്‌സ് റോക്കറ്റിലാണ് എം.ബി.ഇസഡ്-സാറ്റ് ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായി ഉപഗ്രഹത്തെ കാലാവസ്ഥ പരിശോധനകൾക്ക് കൂടി വിധേയമാക്കും.

You might also like