ഡാലസിലെ അപ്പാർട്മെന്‍റിൽ വെടിവയ്പ്പ്: 2 പേർ കൊല്ലപ്പെട്ടു

0

ഡാലസ് : ഡാലസിലെ ബ്രോഡ്‌സ്റ്റൺ പാരഗൺ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിൽ ഇന്നലെ പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവർ സ്ത്രീകളും പരുക്കേറ്റയാൾ പുരുഷനുമാണ്. ഇയാളുടെ നില തൃപ്തികരമാണ്. സംഭവമറിഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ എൻ. വാഷിങ്ടൻ അവന്യൂവിലെ 2400 ബ്ലോക്കിൽ എത്തിയ പൊലീസാണ് പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊല്ലപ്പെട്ടവരുടെ പേര് പുറത്തുവിട്ടിട്ടില്ല. പ്രതിയെ സംബന്ധിച്ച വിശദാംശങ്ങളൊന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

You might also like