ഖേര്‍സണില്‍ ക്രിസ്ത്യന്‍ ആശ്രമത്തിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം: ഒരു വൈദികന്‍ കൊല്ലപ്പെട്ടു

0

ഖേര്‍സണ്‍: ഉക്രെയ്‌നിലെ ഖേര്‍സണ്‍ മേഖലയിലുള്ള ക്രിസ്ത്യന്‍ ആശ്രമത്തിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എഴുപത്തൊന്നുകാരനായ വൈദികന്‍ കൊല്ലപ്പെട്ടു. നാല് വൈദികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖേര്‍സണ്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഒലെക്‌സാണ്ടര്‍ പ്രൊകുഡിന്‍ ആണ് വിവരങ്ങള്‍ പുറത്തു വിട്ടത്. എന്നാല്‍ വൈദികരുടെ പേരുകള്‍ വ്യക്തമാക്കിയിട്ടില്ല.

ചെര്‍വോണി മയാക് ഗ്രാമത്തിലെ ആശ്രമത്തിന് നേരെയാണ് റഷ്യയുടെ എഫ്.പി.വി ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 31 നും 53 നും ഇടയില്‍ പ്രായമുള്ള നാല് വൈദികര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക നിഗമനം. ഖേര്‍സണ്‍ മേഖലയില്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കുന്നതിനിടയിലാണ് ആശ്രമത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.

You might also like