
മാലിന്യബലൂൺ, ഉച്ചഭാഷിണി പ്രശ്നങ്ങൾ അതിരൂക്ഷം ; പിന്നാലെ കൊറിയൻ അതിർത്തിയിൽ കൂടുതൽ സംഘർഷം
സോൾ: മാലിന്യബലൂൺ, ഉച്ചഭാഷിണി പ്രശ്നങ്ങൾക്കുപിന്നാലെ കൊറിയൻ അതിർത്തിയിൽ കൂടുതൽ സംഘർഷം. ഞായറാഴ്ച ഉത്തരകൊറിയൻ പട്ടാളക്കാർ അതിർത്തി ലംഘിച്ചതിനെത്തുടർന്ന് മുന്നറിയിപ്പെന്നോണം ദക്ഷിണകൊറിയൻ സൈന്യം വെടിയുതിർത്തു. ഇരുകൊറിയകൾക്കുമിടയിലെ നിയന്ത്രണരേഖ സൈനികർ ലംഘിച്ചതിനാലാണ് വെടിയുതിർത്തതെന്ന് ദക്ഷിണകൊറിയൻ സൈനികമേധാവി ലീ സങ് ജൂൻ അറിയിച്ചു. പട്ടാളക്കാരുടെ െെകയിൽ നിർമാണസാമഗ്രികളും ആയുധങ്ങളുമുണ്ടായിരുന്നെന്നും പറഞ്ഞു. വെടിമുഴക്കിയതോടെ അവർ തിരികെപ്പോയെന്നും സംശയിക്കത്തക്ക നീക്കമുണ്ടായിട്ടില്ലെന്നും ദക്ഷിണകൊറിയ അറിയിച്ചു.