പെഷവാർ: പാക്കിസ്ഥാനിൽ കൽക്കരി ഖനി തകർന്ന് അപകടമുണ്ടായി. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ആണ് സംഭവം. സംഭവത്തിൽ മൂന്ന് ഖനി തൊഴിലാളികൾ കൊല്ലപ്പെടുകയുണ്ടായി. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പെഷവാറിൽ നിന്ന് 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദര ആദം ഖേൽ പട്ടണത്തിലായിരുന്നു ഇത്. ഖനിത്തൊഴിലാളികൾ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഷാംഗ്ല ജില്ലയിൽ നിന്നുള്ളവരാണെന്നാണ് പോലീസ് അറിയിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത് രക്ഷാപ്രവർത്തകരെത്തിയാണ്. ഉടൻ തന്നെ പരിക്കേറ്റ നാലുപേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.