ബാങ്കോക്ക്: തായ്‌ലൻഡിലെ ആഡംബര ഹോട്ടലിൽ ആറു പേരെ മരിച്ച നിലയിൽ കണ്ടെത്തി. സയനൈഡ് ഉള്ളിൽച്ചെന്നാണ് ഇവർ മരണപ്പെട്ടത്. മറ്റ് അഞ്ചു പേർക്കും വിഷം നൽകിയത് ആറു പേരിൽ ഒരാളാണ്. ഇതിലേക്ക് നയിച്ചത് കടക്കെണിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. വിയറ്റ്നാം വംശജരാണ് മരിച്ചവരെല്ലാം. കൂട്ടത്തിൽ രണ്ടു പേർക്ക് അമേരിക്കൻ പൗരത്വമുണ്ട്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാങ്കോക്കിലെ ഗ്രാൻഡ് ഹയാത് എരവാൻ ഹോട്ടലിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ ചായക്കപ്പിൽ നിന്ന് സയനൈഡിൻ്റെ അംശം കണ്ടെത്തിയിട്ടുണ്ടായിരുന്നു.