അമേരിക്കയിലെ ഐപിസി സഭാവിശ്വാസികളുടെ സംഗമം ആഗസ്റ്റ് 8 മുതൽ 12 വരെ ബോസ്റ്റണിൽ നടക്കും.

0

ബോസ്റ്റൺ: അമേരിക്കയിലെ ഐപിസി സഭാവിശ്വാസികളുടെ സംഗമം ആഗസ്റ്റ് 8 മുതൽ 12 വരെ ബോസ്റ്റണിൽ നടക്കും. ബോക്സ്ബോറോ റീജൻസി ഹോട്ടൽ കൺവൻഷൻ സെൻ്ററിലാണ് സമ്മേളനം നടക്കുന്നത്. ഈവർഷം കൂടുതൽ ദൈവമക്കൾ സമ്മേളനത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷനിൽ മുൻവർഷത്തേക്കാൾ വർദ്ധനവുണ്ടായിട്ടുണ്ട്.

ഡോ. തോമസ് ഇടിക്കുളയാണ് എക്സിക്യൂട്ടീവ് കമ്മറ്റി ചെയർമാൻ. വെസ്ലി മാത്യു സെക്രട്ടറിയും ബാവൻ തോമസ് ട്രഷററുമാണ്. ഡോ.മിനു ജോർജ്(യൂത്ത് കോഡിനേറ്റർ), രേഷ്മ തോമസ്(ലേഡീസ് കോഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

You might also like