മൈക്രോസോഫ്റ്റ്‌ പണിമുടക്കി; ഓസ്ട്രേലിയ നിശ്ചലം

0

മൈക്രോസോഫ്റ്റ്‌ സേവനത്തിൽ തകരാർ ഉണ്ടായതിനെ തുടർന്ന് ഓസ്ട്രേലിയയിലെ ടീവി-റേഡിയോ ചാനലുകളുടെ സംപ്രേഷണം, ബാങ്ക്-ഐടി കമ്പനി സേവനങ്ങൾ, വിമാന സർവീസുകൾ അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു.

ഓസ്‌ട്രേലിയൻ പ്രക്ഷേപകരായ ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനും സ്കൈ ന്യൂസും തങ്ങൾക്ക് ടീവി സംപ്രേക്ഷണം തുടരാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് അറിയിച്ചു.ഓസ്‌ട്രേലിയൻ ബാങ്കിംഗ് ആപ്ലിക്കേഷനുകളെയും സൂപ്പർമാർക്കറ്റ് സംവിധാനങ്ങളെയും ഇത്‌ ബാധിച്ചിട്ടുണ്ട്.

 ഈ തകരാറ് ആഗോളതലത്തിൽ വിൻഡോസ് പിസികളെ ബാധിക്കുന്നതായാണ് വിവരം.സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിൻ്റെ സബ്‌റെഡിറ്റിലെ ഉപയോക്താക്കൾ ഇന്ത്യ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഈ പ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

You might also like