മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

0

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അറബിക്കടലിൽ ചക്രവാതചുഴിയും വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ കോളജുകൾക്ക് ഉൾപ്പെടെ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലും ഇടുക്കി ദേവികുളം താലൂക്കിലും, ചിന്നക്കനാൽ പഞ്ചായത്തിലും ഇന്ന് അവധിയാണ്. കാസർകോട് , കോഴിക്കോട് ജില്ലകളിൽ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.

You might also like