ഇന്ത്യൻ നാവികസേനാ കപ്പൽ ജർമ്മനിയിൽ ; വിവിധ അഭ്യാസപ്രകടനങ്ങളിൽ പങ്കെടുക്കും

0

ഹാംബർഗ്: ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് തബാർ ജർമ്മനിയിലെ ഹാംബർഗിലെത്തി. ജർമ്മൻ നാവികസേനാംഗങ്ങളുമായുളള ആശയവിനിമയവും നാവിക അഭ്യാസ പ്രകടനങ്ങളുമുൾപ്പെടെ സന്ദർശനത്തിന്റെ ഭാഗമായി നടക്കും.ഇന്ത്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനു പുറമെ ഇന്ത്യൻ സംസ്‌കാരം പ്രദർശിപ്പിക്കുന്നതിനുള്ള അവസരവുമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് നാവികസേന കരുതുന്നു. ജർമ്മൻ നാവിക അക്കാദമി സന്ദർശനം കമ്യൂണിറ്റി സേവനം തുടങ്ങിയവയും സന്ദർശനത്തിന്റെ ഭാഗമായി നടക്കുമെന്ന് നാവികസേന അറിയിച്ചു.

You might also like