ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവിടങ്ങളിൽ ഒറ്റ മിനിറ്റിൽ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ രേഖപ്പെടുത്തി.

0

ജപ്പാൻ: ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവിടങ്ങളിൽ ഒറ്റ മിനിറ്റിൽ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 6.9, 7.1 തീവ്രതയാണ് ഈ ചലനങ്ങൾ രേഖപ്പെടുത്തിയത്. നിരവധി പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ജപ്പാനിലെ മറ്റ് പ്രദേശങ്ങളായ മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രിഫെക്ചറുകളിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ക്യുഷുവിലെ മിയാസാക്കിയിൽ 20 സെൻ്റീമീറ്റർ ഉയരമുള്ള തിരമാലകൾ ഉയരാൻ സാധ്യതയുള്ളതായി ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു

സുനാമികൾ ആവർത്തിച്ച് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പ്രവേശിക്കുകയോ തീരത്ത് അടുക്കുകയോ ചെയ്യരുതെന്ന് ജപ്പാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂചലനത്തിന് തൊട്ട് മുൻപ് തിരമാലകൾ മിയാസാക്കി തീരത്ത് ആഞ്ഞടിക്കാൻ ആരംഭിച്ചിരുന്നതായും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

എന്നാൽ ഭൂചലനത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ക്യൂഷുവിലെ നിചിനാൻ പൊലീസ് മേധാവി പറഞ്ഞു. കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

You might also like