കൂട്ടക്കുരുതി ഒടുങ്ങാത്ത ഗാസയില്‍ ആശങ്ക ഉയർത്തി ആദ്യ പോളിയോ കേസ്.
ഗാസ: കൂട്ടക്കുരുതി ഒടുങ്ങാത്ത ഗാസയില്‍ ആശങ്ക ഉയർത്തി ആദ്യ പോളിയോ കേസ്. വൈറസിനെതിരെ ഗാസയിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് വേണ്ടി ആക്രമണത്തിന് താല്‍ക്കാലിക വിരാമമിടണമെന്ന ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, ഇസ്രയേല്‍ ഉപരോധം എന്നിവ കാരണം വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അഭാവം മുതലായവയാണ് ഗാസയില്‍ വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.