മോശം കാലാവസ്ഥ ; സലാല വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകി

0

മസ്കറ്റ് : പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി നിരവധി വിമാന സര്‍വീസുകള്‍ വൈകി. രാത്രി 9.55ന് മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സലാം എയര്‍ വിമാനം പുലര്‍ത്തെ 12.26ന് പുറപ്പെട്ടത്. ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു.  പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം സ​ലാ​ല അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ടി​നാ​ൽ സ​ലാ​ല​ക്കും മ​സ്‌​ക​ത്തി​നും ഇ​ട​യി​ലു​ള്ള ഷെ​ഡ്യൂ​ൾ ചെ​യ്ത എ​ല്ലാ വി​മാ​ന​ങ്ങ​ളും കാ​ല​താ​മ​സം നേ​രി​ട്ട​താ​യും ഇ​തു​മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യും ഒ​മാ​ൻ എ​യ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

You might also like