ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കാനാകാതെ അധികൃതർ

0

കൊച്ചി: ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ വീണ് ഒരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. എന്നിട്ടും ഇത്തരം ആളെക്കൊല്ലി ആപ്പുകൾക്ക് തടയിടാൻ അധികൃതർക്കാകുന്നില്ല എന്നത് വളരെ വേദനാജനകമാണ്.

നിരോധിച്ച ആപ്പുകള്‍ ഏതെന്നതില്‍ ആര്‍ബിഐക്ക് പോലും വ്യക്തതയില്ലെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  കോവിഡ് കാലത്ത് തൊഴില്‍ രഹിതരായ സാധാരണക്കാര്‍ക്കുമേലാണ്   ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പിടിമുറുക്കിയത്.

ആര്‍ബിഐയുടെ അംഗീകാരമുള്ള ആപ്പുകള്‍ വഴി മാത്രം പണമിടപാട് നടത്തണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. ആര്‍ബിഐ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണ്. വിവരാവകാശ രേഖയ്ക്ക് മറുപടിയില്ല. ഇത്തരം ആപ്പുകള്‍ക്കെതിരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്നതിലും വ്യക്തതിയല്ല.

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ് അടക്കം സൈബര്‍ തട്ടിപ്പുകളില്‍ പെടുന്നവര്‍ക്ക് ബന്ധപ്പെടാന്‍ പൊലീസ് ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. അതുവഴി ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട എത്ര പരാതികള്‍ ലഭിച്ചെന്ന് വ്യക്തതയില്ല.

You might also like