വടക്കന്‍ ഗാസയില്‍ ബന്ദിയാക്കപ്പെട്ട ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ഹമാസ്
ഗാസ സിറ്റി: വടക്കന്‍ ഗാസയില്‍ ബന്ദിയാക്കപ്പെട്ട ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. എന്നാല്‍ സ്ത്രീയുടെ ഐഡന്റിറ്റി സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അവര്‍ എങ്ങനെ അല്ലെങ്കില്‍ എപ്പോള്‍ മരിച്ചുവെന്നതും വ്യക്തമല്ല. എന്നാല്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അവകാശവാദം സ്ഥിരീകരിക്കാനോ നിരാകരിക്കാനോ നിലവില്‍ കഴിയില്ലെന്നും എന്നാല്‍ പ്രതിനിധികള്‍ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
”ഇന്ന് വൈകുന്നേരം ഭീകര സംഘടനയായ ഹമാസ് ഒരു രേഖ പുറത്തുവിട്ടു, അതില്‍ തട്ടിക്കൊണ്ടുപോയ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി കാണപ്പെട്ടു. ഞങ്ങള്‍ വിവരങ്ങള്‍ പരിശോധിക്കുകയാണ്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് അത് സ്ഥിരീകരിക്കാനോ നിരസിക്കാനോ കഴിയില്ല.”- ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.
യുവതിയുടെ കൂടെ തടവിലായിരുന്ന മറ്റൊരു സ്ത്രീക്ക് പരിക്കേറ്റതായും അവളുടെ ജീവന്‍ അപകടത്തിലാണെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്സിന്റെ വക്താവ് അബു ഉബൈദ പറഞ്ഞു. ഗസ്സയില്‍ 60 ഓളം ബന്ദികള്‍ അവശേഷിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ അധികൃതര്‍ വിശ്വസിക്കുന്നത്. ശനിയാഴ്ച ഗാസയിലുടനീളം ഇസ്രായേല്‍ തങ്ങളുടെ സൈനിക നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വാര്‍ത്ത പുറത്തുവന്നത്.