യഹൂദ പുരോഹിതൻ യുഎഇയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആഗോളതലത്തിൽ വൻ പ്രതിഷേധം.

0

യുഎഇ: യഹൂദ പുരോഹിതൻ യുഎഇയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആഗോളതലത്തിൽ വൻ പ്രതിഷേധം. ഇസ്രായേൽ പൗരനായ റബ്ബി സ്വി കോഗ്ഗൻ ആണ് കൊല്ലപ്പെട്ടത്. റബ്ബിയുടെ കൊലപാതകത്തെ അമേരിക്ക ശക്തമായി അപലപിച്ചു.

വ്യാഴാഴ്ച മുതൽ കാണാതായ കോഗൻ ഇന്നലെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. കുറെ കാലമായി യുഎഇ കേന്ദ്രീകരിച്ചാണ് കോഗ്ഗന്റെ പ്രവർത്തനം. ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകി. കൊലപാതവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ യുഎഇ പൊലീസ് അറസ്റ്റു ചെയ്തുവെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇറാന്റെ പിന്തുണയോടെ ഉസ്ബക്കിസ്ഥാൻ പൗരൻമാരാണ് കൊലപാതകം നടത്തിയത്. ഇവർ തുർക്കിയിലേക്ക് കടന്നുവെന്നും ഇസ്രായേൽ ആരോപിക്കുന്നു.

യുഎഇയിലേക്ക് പൗരന്മാർ യാത്ര ചെയ്യരുതെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം യുഎസിലെ യുഎഇ പ്രതിനിധി ആക്രമണത്തെ അപലപിച്ച് രം​ഗത്തെത്തി. ഇത് യുഎഇക്ക് എതിരായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.

You might also like