കുതിച്ച് കയറി ഓഹരി വിപണി; മൂലധനം 441.37 ലക്ഷം കോടി
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ മഹായുതി നേടിയ വിജയത്തിന്റ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്‌സ് സൂചിക 1,300 പോയിൻ്റ് ഉയർന്ന് 80,423.47 പോയിൻ്റിലാണ് വ്യാപാരം തുടരുന്നത്. ഇതോടെ ബിഎസ്യിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 441.37 ലക്ഷം കോടി രൂപയിലെത്തി. നിഫ്റ്റി 50 സൂചിക 346.30 ഉയർന്ന് 24,253.55 പോയിൻ്റിൽ എത്തി.
അദാനി എനർജി സൊല്യൂഷൻസ് 7 ശതമാനം ഉയർന്നതോടെ അദാനി ഗ്രൂപ്പിന്റെ മിക്ക ഓഹരികളിലും നേട്ടത്തിലായി. അദാനി ഗ്രീൻ എനർജി 6.42 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 5.33 ശതമാനവും അദാനി പോർട്‌സ് 4.64 ശതമാനവും അദാനി പവറിന്റെ 4.17 ശതമാനവും ഉയർന്നു.