ജോലി സ്ഥലത്തേയ്ക്കും മറ്റും പതിവായി യാത്ര ചെയ്യേണ്ടിവരുന്ന ദുബായ് നിവാസികൾക്കിനി ജീവിതച്ചെലവുകൾ വർദ്ധിക്കും
ദുബായ്: ജോലി സ്ഥലത്തേയ്ക്കും മറ്റും പതിവായി യാത്ര ചെയ്യേണ്ടിവരുന്ന ദുബായ് നിവാസികൾക്കിനി ജീവിതച്ചെലവുകൾ വർദ്ധിക്കും. ദുബായിൽ പുതിയ സാലിക് ടോൾ ഗേറ്റ് ഇന്നലെമുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ബിസിനസ് ബേ ബ്രിഡ്‌ജിലാണ് പുതിയ ടോൾ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഷാർജ, കിഴക്കൻ ദുബായ് തുടങ്ങി പ്രധാന ബിസിനസ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകൾ പുതിയ സാലിക് ടോൾ ഗേറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നു. പുതിയ ടോൾ ഗേറ്റ് വന്നതോടെ പ്രതിദിനം എട്ട് ദിർഹം അധികച്ചെലവാകുന്നുവെന്നാണ് നിരവധിപ്പേർ പരാതിപ്പെടുന്നത്. പുതിയ സാലിക് ഗേറ്റ് ടാക്‌സി നിരക്കിലും വർദ്ധനവുണ്ടാക്കിയതായി ചില ദുബായ് താമസക്കാർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, പുതിയ ഗേറ്റ് ഗൂഗിൾ മാപ്പിൽ അപ്‌ഡേറ്റ് ചെയ്യാത്തതും യാത്രക്കാരെ വലയ്ക്കുന്നു.