കുറഞ്ഞ ചെലവിൽ ട്രേഡ് ലൈസൻസും വിസയും സ്വന്തമാക്കാമെന്ന തരത്തിലുള്ള തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് ദുബായിലെ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് അസോസിയേഷൻ.

0

ദുബായ്: കുറഞ്ഞ ചെലവിൽ ട്രേഡ് ലൈസൻസും വിസയും സ്വന്തമാക്കാമെന്ന തരത്തിലുള്ള തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് ദുബായിലെ മൾട്ടി ഹാൻഡ്സ് സ്റ്റാഫ് അസോസിയേഷൻ. ഡോക്യുമെന്‍റ്സ് ക്ലിയറിങ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനയാണ് മൾട്ടി ഹാൻഡ്സ് സ്റ്റാഫ് അസോസിയേഷൻ. യുഎഇയിൽ എവിടെയും ജോലി ചെയ്യാവുന്ന ഫ്രീലാൻസ് വിസ എന്നൊന്ന് ഇല്ലെന്നും അവർ വ്യക്തമാക്കി.

രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവരെ ഫ്രീലാൻസ് വിസയെന്ന പേരിൽ പാട്ണർ വിസയെടുത്ത് നൽകി കബളിപ്പിക്കുകയാണ് പലരും ചെയ്യുന്നത്. ഇതിനായി നൽകുന്ന രേഖകൾ വലിയതോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു.

വിസ പുതുക്കുന്നതിനോ റദ്ദാക്കുന്നതിനോ സ്പോൺസറെ അന്വേഷിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടത് പലരും അറിയുന്നത്. സ്പോൺസറെ കണ്ടെത്താൻ ആയില്ലെങ്കിൽ ലേബർ കോടതിയിൽ പരാതി നൽകി സ്പോൺസറുടെ അനുമതിയില്ലാതെ വിസ റദ്ദാക്കാനുള്ള നടപടികൾ കൊള്ളാമെന്നും വിസ സേവനദാതാക്കൾ ദുബായിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

You might also like