രാ​ജ്യ​ത്തു വി​റ്റി​രു​ന്ന 156 മ​രു​ന്നു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ.

0

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു വി​റ്റി​രു​ന്ന 156 മ​രു​ന്നു​ക​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​നി, ജ​ല​ദോ​ഷം, അ​ല​ർ​ജി, വേ​ദ​ന എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന്‍റിബാ​ക്‌​ടീ​രി​യ​ൽ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ ഫി​ക്സ​ഡ് ഡോ​സ് കോ​ന്പി​നേ​ഷ​ൻ (എ​ഫ്ഡി​സി) മ​രു​ന്നു​ക​ൾ​ക്കാ​ണു നി​രോ​ധ​നം. മു​ടിവ​ള​ർ​ച്ച​യ്ക്കും ച​ർ​മസം​ര​ക്ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യ്ക്കാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു വി​ല​ക്ക്. ഇ​ത്ത​രം മ​രു​ന്നു​ക​ൾ അ​പ​ക​ട​സാ​ധ്യ​ത ഉ​ള്ള​താ​ണെ​ന്നും ഇ​വ​യ്ക്കു പ​ക​രം സു​ര​ക്ഷി​ത​മാ​യ ബ​ദ​ൽ മ​രു​ന്നു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

You might also like