അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണം; ഇറാനിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

0

ഇസ്രായേൽ ഇറാൻ സംഘർഷത്തിന് പിന്നലെ ഇറാനിലേക്ക് ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം സംഘർഷത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്കും എംബസി ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശം. അതേസമയം തങ്ങൾ സുരക്ഷിതരാണെന്ന് ഇസ്രയേലിലുള്ള മലയാളികള്‍ ഉൾപ്പടെ ഉള്ളവർ പറഞ്ഞു. ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതുകൊണ്ട് അപകടം സംഭവിച്ചില്ലെന്നും സംഘ‍ർഷാവസ്ഥ നിലനിൽക്കുന്നതിൽ ആശങ്കയുണ്ടെന്നുംഅവർ പറഞ്ഞു.

അതിനിടെ ഇസ്രായേലിലെ ഇറാൻ്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിരുന്നു. ന്യൂയോർക്കിലാണ് യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരുന്നത്. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര യോഗം.

 

You might also like