ചിലിയിലെ ചരിത്രസ്മാരകമായ സെന്റ് ആന്റണീസ് ദേവാലയവും കോണ്‍വെന്റും കത്തിനശിച്ചു; ദേവാലയങ്ങള്‍ അഗ്നിക്കിരയാകുന്നത് തുടര്‍ക്കഥ

0

സാന്റിയാഗോ: ചിലിയിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ ദേവാലയങ്ങളിലൊന്നായ സെന്റ് ആന്റണീസ് ഓഫ് പാദുവ ദേവാലയവും ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റും കത്തിനശിച്ചു. ചിലിയിലെ ഇക്വിക് നഗരത്തില്‍ 17-ാം നൂറ്റാണ്ടില്‍ മരം കൊണ്ട് നിര്‍മിച്ച ചരിത്രപ്രസിദ്ധമായ കെട്ടിടമാണ് തീപിടിത്തത്തില്‍ നശിച്ചത്. ആളപായമുണ്ടായില്ലെങ്കിലും ദുരൂഹമായ തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
1994-ല്‍ ഈ ദേവാലയം രാജ്യത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധന്റെ രൂപത്തിന് താഴെയാണ് കഴിഞ്ഞ ദിവസം തീ പടര്‍ന്നത്. അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പന്ത്രണ്ട് അഗ്‌നിശമന യൂണിറ്റുകള്‍ ഏറെ പരിശ്രമിച്ചാണ് തടിക്കെട്ടിടത്തില്‍ ആളിപ്പടര്‍ന്ന തീ അണച്ചത്

You might also like