ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ദിവസം കുറച്ചു. ഇനി യാത്രാ ദിവസത്തിന്റെ പരമാവധി 60 ദിവസം മുന്‍പ് മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുന്‍പ് വരെ ഇതിന് അവസരമുണ്ടായിരുന്നു.

നവംബര്‍ ഒന്നു മുതല്‍ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വരും. അതേസമയം, നേരത്തെ ബുക്ക് ചെയ്തവരെ പുതിയ നിയമം ബാധിക്കില്ല. അതേസമയം വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും.

You might also like