പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി

0

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി . അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുപോലും ഇനി അംഗീകരിക്കില്ല.

തിരുത്തലുകള്‍ക്കും കര്‍ശന നിയന്ത്രണമുണ്ടാകും. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. ആധാറിലെ പേരിലെ ചെറിയ തിരുത്തലിനു പോലും ഇനി ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം. പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും അതു ബാധകമാണ്.

ഇതോടൊപ്പം, പഴയപേരിന്റെ തിരിച്ചറിയല്‍ രേഖയും നല്‍കണം. പാന്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി., ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയുള്ള പുതിയ എസ്.എസ്.എല്‍.സി. ബുക്ക്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. പേരുതിരുത്താന്‍ പരമാവധി രണ്ടവസരമേ നല്‍കൂവെന്ന നിബന്ധനയില്‍ മാറ്റമില്ല.

You might also like