യിസ്രായേലിനെതിരെ സമ്പൂര്‍ണ ആയുധ ഉപരോധം പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യമായ ഇറ്റലി.

0

റോം: ഗസ്സയിലും ലബനാനിലും ആക്രമണം കടുപ്പിക്കുന്നതിനിടെ യിസ്രായേലിനെതിരെ സമ്പൂര്‍ണ ആയുധ ഉപരോധം പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യമായ ഇറ്റലി. സെനറ്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്റാഈലിലേക്കുള്ള എല്ലാതരം ആയുധ കയറ്റുമതിയും തടഞ്ഞതായും മറ്റു രാജ്യങ്ങളും ഈ നിലപാട് പിന്തുടരണമെന്നും അവര്‍ പറഞ്ഞു.

ഒക്ടോബറില്‍ ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ തന്നെ യിസ്രായേലിലേക്കുള്ള പുതിയ കയറ്റുമതി ലൈസന്‍സുകള്‍ റദ്ദാക്കിയിരുന്നതായി അവര്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിനുശേഷം നടന്ന കരാറുകളൊന്നും നടപ്പാക്കിയിട്ടില്ലെന്നും മെലോണി അറിയിച്ചു.

ആയുധ കയറ്റുമതിക്ക് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗമാണു കൈകാര്യം ചെയ്യുന്നത്. നിലവില്‍ യിസ്രായേലുമായുള്ള എല്ലാ ആയുധ ഇടപാടും തടഞ്ഞിരിക്കുകയാണ്. യിസ്രായേലിനോട് ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ അടക്കമുള്ള സഖ്യകക്ഷികള്‍ സ്വീകരിച്ച നിലപാടിലും കടുത്ത സമീപനമാണ് തന്റെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ലബനാനിലെ യു.എന്‍ ദൗത്യസേന(യൂനിഫില്‍)യ്ക്കുനേരെയുള്ള യിസ്രായേല്‍ ആക്രമണത്തെയും ജോര്‍ജിയ മെലോണി കടുത്ത ഭാഷയില്‍ അപലപിച്ചു. യൂനിഫിലിനെതിരായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി.

You might also like