ഗാ​സ​യി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ: 33 മ​ര​ണം

0

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ മ​രി​ച്ചു. 85 പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്. മ​രി​ച്ച​വ​രി​ൽ 21 പേ​ർ സ്ത്രീ​ക​ളാ​ണ്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ ഗാ​സ​യി​ലു​ള്ള ജ​ബ​ലി​യ​യി​ലാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ലഭിക്കുന്ന റി​പ്പോ​ർ​ട്ട്.

You might also like