സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മുന്നറിയിപ്പ്; അലസരാകേണ്ട ശമ്പളം പോകും, പിഴയും കിട്ടും
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാനിലെ തൊഴിൽ മന്ത്രാലയം. കാരണങ്ങളില്ലാതെ വൈകി എത്തുന്നതടക്കമുള്ള നിയമ ലംഘനങ്ങളുടെ പേരിൽ സ്വകാര്യ കമ്പനികൾക്ക് തൊഴിലാളികൾക്ക് പിഴചുമത്താമെന്ന് അധികൃതർ.25ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്പനികൾക്കാണ് ഇവ നടപ്പിലാക്കാനാവുക
ജോലി സമയത്ത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചാൽ നഷ്ടപരിഹാരം കൂടാതെ ഉടനടി പിരിച്ചുവിടും നിശ്ചിത സമയത്തിന് മുമ്പ് അനുമതിയില്ലാതെ പോകുകയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്റെ 50 ശതമാനം വരെ പിടിക്കാം. അല്ലെങ്കിൽ ഒരു ദിവസത്തെ സസ്‌പെൻഷനും നൽകാനും സാധിക്കും .നിരോധിത സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കൽ , തൊഴിൽ സമയത്ത് ഉറങ്ങൽ തുടങ്ങിയവക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലേറെ ദിവസങ്ങളിലേക്ക് സസ്‌പെൻഷൻ വരെയുണ്ടാകും.