പ്രവാസികൾക്കും സ്പോൺസർമാർക്കും പ്രത്യേകം ആനുകൂല്യങ്ങൾ; പ്രഖ്യാപിച്ച് ദുബായ്

0

താമസ നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് താമസ കുടിയേറ്റ വകുപ്പ്. ദി ഐഡിയൽ ഫെയ്സ് എന്ന പേരിലുള്ള പദ്ധതിയിൽ നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ ലഭിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ താമസ നിയമലംഘനം നടത്താത്ത ദുബായിലെ പ്രവാസികൾക്കും സ്വദേശി സ്പോൺസർമാർക്കുമാണ് നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ ലഭിക്കുക.

ഇവർക്ക് ആമർ സെന്ററുമായി ബന്ധപ്പെടുമ്പോൾ സേവനത്തിൽ മുൻഗണന, ആമർ സെന്ററുകളിൽ പ്രവാസികൾക്കായി പ്രത്യേക ക്യു സംവിധാനം. ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ് , മുതിർന്ന പൗരന്മാർക്ക് സ്വന്തം വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ അടക്കമുള്ളവ ലഭിക്കും.ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് പ്രത്യേക അവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് 10 വർഷമെങ്കിലും ദുബായിൽ താമസിക്കണമെന്നതാണ് പ്രധാന നിബന്ധന.
You might also like