മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ; ഫ്ലോറിഡയിൽ 13 പേർ മരിച്ചു
ഫ്ലോറിഡ : മാംസം ഭക്ഷിക്കുന്ന അപൂർവ ബാക്ടീരിയ അണുബാധയെ തുടർന്ന് ഫ്ലോറിഡയിൽ ഈ വർഷം 13 പേർ മരിച്ചു. 2024ൽ 74 പേരിൽ വിബ്രിയോ വൾനിഫിക്കസ് അണുബാധ സ്ഥരീകരിച്ചതായ് ഫ്ലോറിഡയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.
2023-ൽ 46 കേസുകളാണ് ഫ്ലോറിഡ റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 പേർ മരിച്ചു. സമുദ്രജലത്തിൽ കാണപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. ഇവയ്ക്ക് ഉപ്പ് രസം ആവശ്യമാണെന്ന് ഫ്ലോറിഡ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം ഫ്ലോറിഡയിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റാണ്, ബാക്ടീരിയ കേസുകളുടെ വർധനവിന് കാരണമെന്ന് അധികൃതർ അറിയിച്ചു.