വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉൻ

0

സോൾ : ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലർച്ചെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഉത്തര കൊറിയ പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈൽ ആകാനിടയുണ്ടെന്ന് ജപ്പാന്റെ തീരസംരക്ഷണ സേനയും അറിയിച്ചു. ഇതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു.

ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും യുഎസ് വരെ ദൂരപരിധിയുള്ള ദീർഘദൂര മിസൈൽ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്നുമുള്ള ദക്ഷിണ കൊറിയൻ സൈനിക ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്നത്

You might also like