കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം: ഹൈക്കോടതി

0
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ല്‍ താ​​മ​​സി​​ക്കു​​ന്ന​​തോ ബി​​സി​​ന​​സ് ന​​ട​​ത്തു​​ന്ന​​തോ ആ​​യ വ്യ​​ക്തി​​ക്ക് സം​​സ്ഥാ​​ന​​ത്തെ ഏ​​ത് ആ​​ര്‍ടി​​ഒ​​യി​​ലും വാ​​ഹ​​നം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​മെ​​ന്ന് ഹൈ​​ക്കോ​​ട​​തി. മോ​​ട്ടോ​​ര്‍ വാ​​ഹ​​ന നി​​യ​​മ​​ത്തി​​ലെ സെ​​ക്‌​​ഷ​​ന്‍ 40 അ​​നു​​സ​​രി​​ച്ച് സം​​സ്ഥാ​​ന​​ത്ത് എ​​വി​​ടെ താ​​മ​​സി​​ച്ചാ​​ലും ഇ​​ഷ്‌​​ട​​മു​​ള്ള ആ​​ര്‍ടി​​ഒ​​യി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. അ​​തി​​നാ​​ല്‍ ഇ​​ത്ത​​രം അ​​പേ​​ക്ഷ​​ക​​ള്‍ നി​​ര​​സി​​ക്ക​​രു​​തെ​​ന്നും കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ടു.
തി​​രു​​വ​​നന്ത​​പു​​രം ക​​ഴ​​ക്കൂ​​ട്ട​​ത്ത് താ​​മ​​സി​​ക്കു​​ന്ന​​യാ​​ള്‍ വാ​​ഹ​​നം ആ​​റ്റി​​ങ്ങ​​ലി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​ന്‍ ന​​ല്‍കി​​യ അ​​പേ​​ക്ഷ നി​​ര​​സി​​ച്ച​​തി​​നെ​​തി​​രേ സ​​മ​​ര്‍പ്പി​​ച്ച ഹ​​ര്‍ജി​​യി​​ലാ​​ണു കോ​​ട​​തി നി​​ര്‍ദേ​​ശം. ആ​​റ്റി​​ങ്ങ​​ല്‍ ആ​​ര്‍ടി​​ഒ​​യു​​ടെ അ​​ധി​​കാ​​ര​​പ​​രി​​ധി​​യി​​ല്‍ ഹ​​ര്‍ജി​​ക്കാ​​ര​​ൻ താ​​മ​​സി​​ക്കു​​ന്നി​​ല്ലെ​​ന്നും ജോ​​ലി ചെ​​യ്യു​​ന്നി​​ല്ലെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു അ​​പേ​​ക്ഷ നി​​ര​​സി​​ച്ച​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ കി​​യ ഓ​​ട്ടോ​​മോ​​ട്ടീ​​വ് മാ​​നു​​ഫാ​​ക്‌​​ചേ​​ഴ്‌​​സ് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ല്‍നി​​ന്നു വാ​​ങ്ങി​​യ കി​​യ സോ​​ണെ​​റ്റ് കാ​​റാ​​ണ് ഹ​​ര്‍ജി​​ക്കാ​​ര​​ൻ ആ​​റ്റി​​ങ്ങ​​ലി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​ന്‍ ശ്ര​​മി​​ച്ച​​ത്. ആ​​റ്റി​​ങ്ങ​​ൽ ആ​​ര്‍ടി​​ഒ അ​​ദ്ദേ​​ഹ​​ത്തി​​ന് താ​​ത്കാ​​ലി​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റ് ന​​ല്‍കി. റോ​​ഡ് ഗ​​താ​​ഗ​​ത, ഹൈ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​രി​​വാ​​ഹ​​ന്‍ ഓ​​ണ്‍ലൈ​​ന്‍ പോ​​ര്‍ട്ട​​ല്‍ ന​​ട​​ത്തി​​യ ഫാ​​ന്‍സി ന​​മ്പ​​റു​​ക​​ള്‍ക്കാ​​യു​​ള്ള ഓ​​ണ്‍ലൈ​​ന്‍ ലേ​​ല​​ത്തി​​ലാ​​ണ് ഹ​​ര്‍ജി​​ക്കാ​​ര​​ന്‍ പ​​ങ്കെ​​ടു​​ത്ത​​ത്.

കാ​​റി​​ന് 3,500 രൂ​​പ​​യ്ക്ക് ഫാ​​ന്‍സി ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ന​​മ്പ​​റും ഉ​​റ​​പ്പി​​ച്ചു. തു​​ട​​ര്‍ന്ന് ആ​​റ്റി​​ങ്ങ​​ൽ ആ​​ര്‍ടി​​ഒ​​യെ സ​​മീ​​പി​​ച്ച​​പ്പോ​​ള്‍ ര​​ജി​​സ്‌​​ട്രേ​​ഷ​​നാ​​യി ക​​ഴ​​ക്കൂ​​ട്ടം ആ​​ര്‍ടി​​ഒ​​യെ സ​​മീ​​പി​​ക്ക​​ണ​​മെ​​ന്ന് അ​​റി​​യി​​ച്ചു. ആ​​റ്റി​​ങ്ങ​​ല്‍ ആ​​ര്‍ടി​​ഒ​​യു​​ടെ അ​​ധി​​കാ​​ര​​പ​​രി​​ധി​​യി​​ല്‍ ഹ​​ര്‍ജി​​ക്കാ​​ര​​ന് താ​​മ​​സ​​മോ ജോ​​ലി​​യോ ഇ​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. 2019ലെ ​​മോ​​ട്ടോ​​ര്‍ വെ​​ഹി​​ക്കി​​ള്‍സ് (ഭേ​​ദ​​ഗ​​തി) നി​​യ​​മ​​ത്തി​​ന്‍റെ 40-ാം വ​​കു​​പ്പ് പ്ര​​കാ​​രം വ്യ​​ക്തി താ​​മ​​സി​​ക്കു​​ന്ന​​തോ ബി​​സി​​ന​​സ് സ്ഥ​​ല​​മോ ഉ​​ള്ളി​​ട​​ത്തെ ‘സം​​സ്ഥാ​​ന​​ത്തെ ഏ​​തെ​​ങ്കി​​ലും ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ അ​​ഥോ​​റി​​റ്റി​​ക്ക്’മോ​​ട്ടോ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​വു​​ന്ന​​താ​​ണെ​​ന്ന് ഹ​​ര്‍ജി​​ക്കാ​​ര​​ന്‍ വാ​​ദി​​ച്ചു.

You might also like