അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ റാസൽഖൈമ

0

റാസൽഖൈമ: അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ച് റാസൽഖൈമ വിദ്യാഭ്യാസ വകുപ്പ്. യോഗ്യരായ സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവർക്ക് പുറമേ സർക്കാർ സ്‌കൂളിലും, സ്വകാര്യ സ്‌കൂളിലും നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർ എന്നിവർക്ക് വിസക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പായ RAK DOK യിലാണ് അപേക്ഷ നൽകേണ്ടത്. യോഗ്യത പരിശോധിച്ച് വകുപ്പ് ഐ.സി.പിയേല്ക്ക് കത്ത് നൽകും. അപേക്ഷകർ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും റാസൽഖൈമയിലെ താമസക്കാരായിരിക്കണം, മാസ്റ്റർ ഡിഗ്രിയോ, പി.എച്ച്.ഡിയോ വേണം. ഈ യോഗ്യതക്ക് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ഇക്വാലൻസി സർട്ടിഫിക്കറ്റ്, സ്‌കൂളിലെ നിയമന ഉത്തരവ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. സ്‌കൂൾ പ്രിൻസിപ്പൽമാരും, വൈസ് പ്രിൻസിപ്പൽമാരും സ്‌കൂളിന്റെ നിലവാരം ഉയർത്താൻ സംഭാവന നൽകിയവരാകണം. വിദ്യാർഥികളുടെ ഉന്നമനത്തിന് നൽകിയ സേവനം കൂടി പരിഗണിച്ചാണ് അധ്യാപകർക്ക് ഗോൾഡൻ വിസ നൽകുക.

You might also like