നാല് വനിതാ സൈനികരെക്കൂടി മോചിപ്പിക്കാന്‍ ഹമാസ്; പേരുവിവരങ്ങള്‍ പുറത്തുവിട്ടു
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി രണ്ടാമതായി മോചിപ്പിക്കുന്ന 4 ഇസ്രയേല്‍ വനിതാ സൈനികരുടെ പേര് ഹമാസ് പുറത്തുവിട്ടു.
ഇസ്രയേല്‍ പ്രതിരോധ സേനാംഗങ്ങളായ കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് വിട്ടയയ്ക്കുക. ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന കൈമാറ്റത്തില്‍ ഇവര്‍ക്കു പകരം തടവിലുള്ള 200 പലസ്തീന്‍ സൈനികരെ ഇസ്രയേല്‍ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ഒരു വനിതാ സൈനികയ്ക്കു പകരം 50 പലസ്തീന്‍ സൈനികരെ വിടുമെന്നാണ് കരാര്‍. ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറഴ്ചയാണ് നീണ്ടുനില്‍ക്കുക. ഒക്ടോബര്‍ ഏഴ് ആക്രമണം മുതല്‍ ഹമാസ് ബന്ദികളാക്കിയ 251 പേരില്‍ 33 പേരെയാണ് ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കുക.
യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയില്‍ മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 15 മാസം നീണ്ട യുദ്ധത്തിന് ശേഷം ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. ഗാസയിലെ ജനവാസമേഖലകളില്‍നിന്നു ഇസ്രയേല്‍ സൈന്യം പിന്മാറിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം തീരും മുന്‍പ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചര്‍ച്ച ആരംഭിക്കും.