
നിയമപരമായി അമേരിക്കയിൽ എത്താം; എച്ച് വൺബി വിസ രജിസ്ട്രേഷൻ അടുത്ത മാസം മുതൽ
വാഷിങ്‌ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റം സംഘർഷഭരിതമായി തുടരുന്നതിനിടെ 2026 സാമ്പത്തിക വർഷത്തേക്കുള്ള എച്ച് വൺബി (H-1B) വിസകൾക്കുള്ള പ്രാരംഭ രജിസ്ട്രേഷൻ മാർച്ച് 7ന് ആരംഭിക്കുമെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.മാർച്ച് 24 വരെയാകും രജിസ്‌ട്രേഷൻ. അമേരിക്കയിലേക്ക് പ്രൊഫഷണലുകൾക്ക് നൽകുന്ന വിസയാണ് എച്ച്‌വൺ ബി. ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ യുഎസിലേക്ക് ആകർഷിക്കുന്ന എച്ച്‌വൺബി വിസകളുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ഇന്ത്യയിൽ നിന്നുള്ള നിരവധി പേർ എച്ച്‌വൺബി വിസയിൽ അമേരിക്കയിൽ എത്താറുണ്ട്. പ്രതിവർഷം 65,000 പേർക്കാണ് എച്ച്‌വൺബി വിസ നൽകുന്നത്. യുഎസ് സ്ഥാപനങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ 20,000 പേർക്കും വിസ നൽകും.