ഒമാനിൽ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

0

മസ്‌കറ്റ്: ഒമാനിൽ ന്യൂനമർദ്ദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കൻ ഗവർണറേറ്റുകളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കും. മുസന്ദം ഗവർണറേറ്റിൽ വ്യത്യസ്ത തീവ്രതയിൽ മഴ ലഭിക്കും. മറ്റ് ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ബുറൈമി, ദാഹിറ, വടക്ക്‌തെക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. മുസന്ദം, അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

You might also like