
പൂർണമായും എഐ തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ ദിനപത്രം പുറത്തിറക്കി ഇറ്റലി
റോം: പൂര്‍ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമായി ഇറ്റാലിയന്‍ പത്രമായ ഇല്‍ ഫോഗ്ലിയോ. പത്രത്തിന്റെ നാല് പേജുള്ള എഡിഷന്‍ ഓൺലൈനിൽ ലഭ്യമായി തുടങ്ങി.
പുതിയ ചുവടുവെപ്പിലൂടെ പത്രപ്രവര്‍ത്തന മേഖലയിലും ദൈനംദിന ജീവിതത്തിലും എഐ സാങ്കേതികവിദ്യയുടെ സ്വാധീനം എടുത്തുകാട്ടുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് പത്രത്തിന്റെ എഡിറ്ററായ കാലുഡിയോ സെറാസ പറഞ്ഞു. ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങള്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് എഐ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതിനിടെയാണ് ഇല്‍ ഫോഗ്ലിയോയുടെ എഐ പതിപ്പ് പുറത്തിറങ്ങുന്നത്. വ്യക്തിഗത ഉള്ളടക്കങ്ങള്‍ക്കായി ബിബിസി ന്യൂസും എഐ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതായി ദി ഗാര്‍ഡിയന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
” പൂര്‍ണമായും എഐ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ ദിനപത്രമാണിത്. മാധ്യമപ്രവര്‍ത്തകരുടെ പങ്ക് (ഒരു എഐ ഉപകരണത്തിലേക്ക്) ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ഉത്തരങ്ങള്‍ വായിക്കുന്നതിലും മാത്രമായി പരിമിതപ്പെടുത്തും,” സെറാസ പറഞ്ഞു