
തുർക്കിയിലെ വിവിധ മേഖലകളിൽ വൻ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്
ഇസ്താബൂൾ: തുർക്കിയിലെ വിവിധ മേഖലകളിൽ വൻ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്. ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലും 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ഇസ്താംബൂളിന് സമീപമുള്ള മർമര കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. അതേസമയം ഒന്നര കോടിയോളം ജനസംഖ്യയുള്ള ഇസ്താംബൂളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഭൂചലനങ്ങൾ വാർത്തയല്ലാതായി മാറിയ തൂർക്കിയിൽ, ഇസ്താംബൂൾ ഭൂചനത്തിന് ശക്തമായി ഒരുങ്ങിയിരിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .2023ൽ രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ 55,000ത്തിലധികം ആളുകളുടെ മരണത്തിന് കാരണമായ വൻ ഭൂകമ്പം ഉണ്ടായിരുന്നു