സത്യപ്രതിജ്ഞാവേദി വാക്​സിന്‍ വിതരണകേ​ന്ദ്രമായി; ആദ്യദിവസം നല്‍കിയത്​ 150 പേര്‍ക്ക്​

0

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറി​െന്‍റ സത്യപ്രതിജ്ഞക്കായി സെന്‍ട്രല്‍ സ്​റ്റേഡിയത്തില്‍ തയാറാക്കിയ ​േവദിയില്‍ കോവിഡ്​ വാക്​സിനേഷന്‍ ആരംഭിച്ചു. മുന്‍ഗണന വിഭാഗമായ കെ.എസ്​.ആര്‍.ടി.സി ജീവനക്കാര്‍ക്കാണ്​ ആദ്യദിവസം വാക്​സിന്‍ നല്‍കിയത്​. 18^ 44 വയസ്സ് പ്രായപരിധിയിലെ മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ്​ ഇവിടെ വാക്​സിന്‍ നല്‍കുക.

ട്രിപ്ള്‍ ലോക്ഡൗണിനിടെ സത്യപ്രതിജ്ഞ നടത്താന്‍ നിര്‍മിച്ച കൂറ്റന്‍ വേദി വാക്സിനേഷന്‍ കേന്ദ്രമാക്കി മാറ്റണമെന്ന അഭിപ്രായം പല ഭാഗങ്ങളില്‍നിന്നും​ ഉയര്‍ന്നിരുന്നു. നിയന്ത്രണങ്ങള്‍ക്കിടെ ഇത്രയധികം പേരെ പ​െങ്കടുപ്പിക്കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നതിന്​ പിന്നാലെയാണ്​ ആവശ്യവുമുണ്ടായത്​.

ഇൗ സാഹചര്യത്തിലാണ്​ പന്തല്‍ പൊളിക്കേണ്ടെന്ന് പൊതുഭരണവകുപ്പ് തീരുമാനിച്ചത്. പ്രധാന പന്തലിലും രണ്ട്​ ഉപ പന്തലിലുമായി പരമാവധി പേര്‍ക്ക്​ വാക്​സിന്‍ നല്‍കാനാണ്​ തീരുമാനം. വ്യാഴാഴ്​ച രാത്രി സര്‍ക്കാര്‍ ഇതിനുവേണ്ട നിര്‍ദേശം നല്‍കി. തീരുമാനം ഗുണകരമാണെന്നാണ്​ ആദ്യദിവസമെത്തിയവരുടെയും പ്രതികരണം.

നിലവില്‍ നാല്​ ദിവസത്തേക്കാണ് വേദിയില്‍ വാക്സിനേഷന്‍ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്​. അതേസമയം ഒരാഴ്ചയെങ്കിലും ഈ സംവിധാനം തുടരാന്‍ സാധിക്കുമെന്നാണ്​ ജില്ല ഭരണകൂടത്തി​െന്‍റ പ്രതീക്ഷ. പിന്നീട് സാഹചര്യത്തിനനുസരിച്ച്‌ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്​ച 150 പേര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കി.

രജിസ്ട്രേഷന്‍ ഡെസ്കും ഒബ്സര്‍വേഷന്‍ കേന്ദ്രവുമാണ് വേദിയില്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനില്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക്​ പ്രത്യേകം സമയം അനുവദിച്ചിരുന്നു. കേന്ദ്രത്തില്‍ അധികം തിരക്കുണ്ടായിരുന്നില്ല. വലിയ വേദിയായതിനാല്‍ ശാരീരിക അകലം പാലിക്കാനുമായി.

You might also like