കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം; ഗുരുതര പാരിസ്ഥിതിക ഭീഷണി

0

ടെഹ്‌റാന്‍:യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുകെഎംടിഒ (UKMTO) ആണ് ഈ സ്ഫോടന വിവരം ആദ്യം പുറത്തുവിട്ടത്. കുവൈത്തിലെ മുബാറക് അൽ കബീർ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന കപ്പലിലാണ് അതിശക്തമായ സ്ഫോടനം നടന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ ഈ സ്ഫോടനം അതീവ ഗൗരവത്തോടെയാണ് ലോകരാഷ്ട്രങ്ങൾ കാണുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചതായും അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ അറിയിച്ചു.

You might also like