ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ ഉടന്‍ തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ യുഎഇ

0

ദുബായ്: ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ ഉടന്‍ തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ യുഎഇ. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തില്‍ നിയമവിരുദ്ധമായി ഇടപെടുന്ന ഇറാന്റെ നടപടികള്‍ക്കെതിരെ ആഗോളതലത്തില്‍ കര്‍ശനമായ ഇടപെടല്‍ ഉണ്ടാകണമെന്നും യുഎഇ ആഹ്വാനം ചെയ്തു.

ബഹ്‌റിന്റെ അധ്യക്ഷതയില്‍ സമുദ്ര സുരക്ഷയെക്കുറിച്ച് നടന്ന ഉന്നതതല ചര്‍ച്ചയില്‍ യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഖലീഫ ഷഹീന്‍ അല്‍ മറാറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര കപ്പല്‍ പാതകളുടെയും ആഗോള വ്യാപാരത്തിന്റെയും സുരക്ഷയ്ക്ക് ഇറാന്റെ നടപടികള്‍ ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സമുദ്ര ഗതാഗതം തടസപ്പെടുത്തുന്ന ഇറാന്റെ ശ്രമങ്ങളെ അപലപിക്കുന്ന സുരക്ഷാ കൗണ്‍സില്‍ പ്രമേയം അദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്കിനെ രാഷ്ട്രീയ സമ്മര്‍ദത്തിനുള്ള ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ആഗോള സുസ്ഥിരതയെയും വ്യാപാരത്തെയും തകര്‍ക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. കപ്പലുകള്‍ക്ക് നിയമവിരുദ്ധമായി ഫീസ് ഏര്‍പ്പെടുത്തുന്നതും മൈനുകള്‍ വിന്യസിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദേഹം പറഞ്ഞു

You might also like