
സുരക്ഷാ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ
അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഇറാന്‍, ലബനന്‍, ഇറാഖ് എന്നി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിലവിലുള്ള എല്ലാ യുഎഇ പൗരന്മാരും ഒട്ടും വൈകാതെ മടങ്ങണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. വിദേശത്തുള്ള പൗരന്മാര്‍ക്ക് സഹായത്തിനായി +971 800 44444 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മേഖലയിലെ മാറുന്ന രാഷ്ട്രീയ-സൈനിക സാഹചര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുന്‍കരുതല്‍ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പൗരന്മാര്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു
