ഹോർമൂസിൽ മുങ്ങിക്കപ്പലുകൾ; കടലിടുക്ക് പൂട്ടുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

0

ഇറാൻ-അമേരിക്ക ചർച്ചകൾ പുനരാരംഭിക്കുന്നതിനായുള്ള പുതിയ നിലപാടുകൾ ഇറാൻ അമേരിക്കയെ അറിയിച്ചു. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് ഇറാൻ തങ്ങളുടെ ഔദ്യോഗിക രേഖ കൈമാറിയത്. നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങൾക്കിടയിലും നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ പൂർണ്ണമായും അടഞ്ഞിട്ടില്ലെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ആദ്യം യുദ്ധം നിർത്തുക, ഹോർമുസ് കടലിടുക്ക് തുറന്നുനൽകുക, ഉപരോധങ്ങൾ പിൻവലിക്കുക എന്നിവയ്ക്ക് ശേഷം മാത്രം ആണവ ചർച്ചകൾ എന്നതായിരുന്നു ഇറാന്റെ മുൻ നിലപാട്. എന്നാൽ പുതിയ രേഖയിൽ ആണവ വിഷയത്തിൽ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. അതേസമയം, കീഴടങ്ങലിന് തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്

You might also like