യാസ് ചുഴലിക്കാറ്റ് കര തൊട്ടു; സംസ്ഥാനത്ത് ശക്തമായ മഴ

0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘യാസ്’ ചുഴലിക്കാറ്റ് അതിശക്തചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തു അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റ് പതിനൊന്ന് മണിയോടെ കര തൊട്ടു. ഒഡീഷയിലെ ദംറ തീരത്താണ് നിലവില്‍ ചുഴലിക്കാറ്റ്. രണ്ട് മണിക്കൂര്‍ തീരത്ത് ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്

You might also like