വെനിസ്വേലയില്‍ 125 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം: കാരക്കാസില്‍ വന്‍ നാശനഷ്ടം

0

കാരക്കാസ്: വടക്കന്‍ വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനങ്ങളില്‍ തലസ്ഥാന നഗരമായ കാരക്കാസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം. 125 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും ശക്തമായ ഈ ഭൂചലനത്തെ തുടര്‍ന്ന് വെനിസ്വേലന്‍ താല്‍കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം യഥാക്രമം 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രാജ്യത്തുണ്ടായത്.

വെനിസ്വേല സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികാഘോഷങ്ങളുടെ പൊതു അവധിയിലായിരുന്ന ജനങ്ങള്‍ ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. യാരാകൂയ് സംസ്ഥാനത്തിലെ സാന്‍ ഫെലിപ്പെ, യുമാരെ പ്രദേശങ്ങള്‍ക്ക് സമീപം 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. കാരക്കാസിലെ അല്‍താമിറ, ചാക്കാവോ മേഖലകളില്‍ നിരവധി ബഹുനില മന്ദിരങ്ങളും ഒരു ബാങ്കും പൂര്‍ണമായി തകര്‍ന്നു. കിഴക്കന്‍ കാരക്കാസിലെ ഭൂരിഭാഗം ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

You might also like