
കൊട്ടാരക്കര റ്റി.പി.എം സഭാംഗം മൈലം തേക്കുവിള പുത്തൻവീട്ടിൽ പ്രയ്‌സ് എസ് റെജിയുടെ സംസ്കാരം നാളെ
കൊട്ടാരക്കര : കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കൊട്ടാരക്കര റ്റി.പി.എം സഭാംഗം മൈലം തേക്കുവിള പുത്തൻവീട്ടിൽ റെജി – സാലമമ്മ ദമ്പതികളുടെ ഇളയ മകൾ പ്രയ്‌സ് എസ് റെജിയുടെ (പിങ്കി 20) സംസ്കാരം നാളെ ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് മൈലത്തുള്ള പിതൃസഹോദരൻ കുഞ്ഞുമോന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാരം പാറക്കടവ് റ്റി.പി.എം സെമിത്തേരിയിൽ.
തെലങ്കാന ജില്ലയിലെ ഖമ്മം മമത കോളേജ് ഓഫ് നഴ്സിംഗ് ബിഎസ് സി നേഴ്‌സിംങ് രണ്ടാം വർഷ വിദ്യാർഥിയായിരുന്ന പ്രെയ്സ് കോളേജിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അത്യാഹിത വിഭാഗം ഐസിയു വെൻ്റിലേറ്ററിൽ പ്രവേശിച്ചിരിക്കുകയായിരുന്നു . ഞായറാഴ്ച പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭൗതീക ശരീരം കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: റിൻസി എസ്. റെജി.
