ആസ്പര്‍ജില്ലോസിസ്; രാജ്യത്ത് മറ്റൊരു രോഗം കൂടി റിപ്പോര്‍ട്ട് ചെയ്തു
അഹമ്മദാബാദ് : കോവിഡിന് പിന്നാലെ രാജ്യത്ത് ഭീതിയിലാക്കിയ ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസ് ബാധയ്ക്ക് പിന്നാലെ മറ്റൊരു ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലാണ് മൂക്കുമായി ബന്ധപ്പെട്ട ആസ്പര്‍ജില്ലോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എസ്‌എസ്ജി ആശുപത്രിയില്‍ എട്ടു പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലും കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളിലാണ് ഫംഗസ് ബാധയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഡോക്ടര്‍ ശീതള്‍ മിസ്ട്രി പറയുന്നു.ഓക്‌സിജന്‍ വിതരണത്തിന് അസംസ്‌കൃത വസ്തുവായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിക്കുന്നതും ഇതിന് കാരണമാകുന്നതായി ഡോക്ടര്‍ വ്യക്തമാക്കി.