ഹൂതി ആക്രമണം: സൗദിയില്‍ വ്യോമ ഗതാഗതം താറുമാറായി; ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

0

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി മിസൈല്‍ ആക്രമണത്തില്‍ സൗദി അറേബ്യയിലെ വ്യോമഗതാഗത സര്‍വീസുകള്‍ താറുമാറായി.

ആക്രമണത്തില്‍ വിമാനത്താവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിര്‍ത്തിയിട്ടിരുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇതോടെ റിയാദില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ 55 ശതമാനത്തോളം മുടങ്ങി.

പട്ടികയിലുണ്ടായിരുന്ന 378 വിമാനങ്ങളില്‍ 169 എണ്ണത്തിന് മാത്രമാണ് സര്‍വീസ് നടത്താന്‍ സാധിച്ചത്. കൂടാതെ, അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ വിമാന കമ്പനികളായ ആകാശ എയര്‍, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ സൗദിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ ലുഫ്താന്‍സ, എയര്‍ കാനഡ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാന കമ്പനികളുടെ സര്‍വീസുകളും റദ്ദാക്കി

You might also like